വോട്ടെണ്ണല്‍ വ്യാഴാഴ്ച

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും. 140 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ 80 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. വിതരണ-സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് വോട്ടുയന്ത്രങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. വ്യാഴാഴ്ച രാവിലെ ഏട്ടേകാലോടെ ആദ്യ സൂചനകള്‍ ലഭിക്കും. 11 മണിയോടെ മുഴുവന്‍ ഫലങ്ങളും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011ല്‍ ആദ്യഘട്ടത്തിലായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. ഒരു മാസത്തോളം വോട്ട് പെട്ടിയിലിരുന്നു. ഇക്കുറി കേരളത്തില്‍ അവസാനഘട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. അധികം കാത്തിരിക്കാതെ തന്നെ ഫലവും അറിയാനാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.