കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ ബന്ധുവായ യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി പിതാവ് പാപ്പുവിന്റെ മൊഴി. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയാണ് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. യുവാവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
പാപ്പുവിൻെറ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാൻ പൊലീസ് തയ്യാറായില്ല. അതേസമയം, ജിഷയുടെ വീടിന് സമീപത്തു നിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ പൊലീസ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ജിഷയുടെ കൊലപാതകം നടന്നിട്ട് മൂന്നാഴ്ച പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുകയാണ്. ജിഷയുടെ മുതുകത്ത് മാരകമായ രീതിയിൽ കടിച്ചത് പല്ലിന് വിടവുള്ള ആളാണെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പല്ലിന് വിടവുള്ള നിരവധി പ്രദേശവാസികളെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ രണ്ട് ആസാം സ്വദേശികളെയും ഇന്ന് ഒരു അയൽവാസിയെയും സംശയത്തിൻെറ പേരിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.