മോദി വര്‍ഗീയ അടിയന്തിരാവസ്ഥ നടപ്പിലാക്കുന്നു -യെച്ചൂരി

കോഴിക്കോട്: എകാതിപത്യ ഭരണം അടിച്ചേല്‍പ്പിച്ച് രാജ്യത്ത് വര്‍ഗീയ അടിയതിരാവസ്ഥ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ശ്രമിക്കുന്നതെന്ന് സി.പി.ഐ എം അഖിലേന്ത്യാ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഉള്ള്യേരിയില്‍ എല്‍.ഡി.എഫ് റാലിയെ അഭിസംബോധനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മതസൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ട പ്രധാനമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തിരിക്കുന്നു. മലിനജലത്തില്‍ വിരിയുന്ന താമരയെ കേരളത്തില്‍ വിരിയിക്കാന്‍ ബി.ജെ.പി.ക്ക് കഴിയില്ല. വര്‍ഗീയ വിഷ വൈറസുകളെ കേരളത്തിലേക്ക് കടത്തിവിടാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിനു കഴിയും. മാനവവിഭവ സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോട് ഉപമിച്ച മോഡി കേരളജനതയെ ആണ് അപമാനിച്ചത്. ഗുജറാത്ത് വംശഹത്യയില്‍ നിന്നും കൈകഴുകാന്‍ മോഡിക്ക് കഴിയില്ല. കേരളത്തില്‍ കോണ്ഗ്രസ്സും ബി.ജെ.പി.യും തമ്മിലുള്ള 'മാച്ച് ഫിക്‌സിംഗ്'ആണ് നടക്കുന്നത്. വര്‍ഗീയതയെ ചെറുക്കാന്‍ കോണ്ഗ്രസ്സിന്റെ നിലവിലെ നയങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.