എറണാകുളം: മതവിദ്വേഷത്തിനിടയാക്കും വിധം പ്രസംഗിച്ചെന്ന കേസിൽ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ കുറ്റവിമുക്തനാക്കി. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജസ്ട്രേറ്റ് കോടതി ജഡ്ജി ബിജു ഷെയ്ഖാണ് ഉത്തരവിട്ടത്. 23 വർഷത്തിന് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്.
1994 നവംബർ 22ന് നിലമ്പൂർ ചന്തക്കുന്നിൽ സംഘടിപ്പിച്ച പി.ഡി.പിയുടെ രാജ്ഭവൻ മാർച്ചിന്‍റെ ഏഴാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗമാണ് കേസിന് വഴിവെച്ചത്. മഅ്ദനിക്കു വേണ്ടി അഭിഭാഷകരായ ആർ.ഒ മുഹമ്മദ് ഷമീം, പി.എസ് നസീഹ ബീഗം, പി.പി മുഹമ്മദ് ഹമീദ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.