ന്യൂഡല്‍ഹി: കൊച്ചി നാവിക ആസ്ഥാനത്തുണ്ടായ ലൈംഗികപീഡനം സംബന്ധിച്ച അന്വേഷണം പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാന്‍ സുപ്രീംകോടതി സംസ്ഥാന പൊലീസ് മേധാവിയോട് ഉത്തരവിട്ടു. ഡി.ഐ.ജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തിലുള്ള സംഘമായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നാവിക ഉദ്യോഗസ്ഥന്‍െറ ഭാര്യ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.
കൊച്ചിയിലുള്ള കേസ് ഡല്‍ഹിയിലേക്കു മാറ്റണമെന്ന യുവതിയുടെ ആവശ്യവും അംഗീകരിച്ചില്ല. കൊച്ചി നാവിക ആസ്ഥാനത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ലൈംഗികബന്ധത്തിനു തന്‍െറ ഭര്‍ത്താവ് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിന്‍െറ പേരില്‍ പീഡിപ്പിക്കുകയാണെന്നും ഭാര്യമാരെ വെച്ചുമാറുന്നത് നാവിക ആസ്ഥാനത്ത് പതിവാണെന്നും ആരോപിച്ച് നാവിക ഉദ്യോഗസ്ഥന്‍െറ ഭാര്യയായ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ കേരള പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ളെന്നും അതിനാല്‍ സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് യുവതി സുപ്രീംകോടതിയിലത്തെിയത്. തന്‍െറ പരാതിയുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിലുള്ള കേസ് നടപടികള്‍ ഡല്‍ഹി ഹൈകോടതിയിലേക്ക് മാറ്റണമെന്നും ഹരജിയില്‍ യുവതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറേണ്ടതില്ളെന്നുമുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. യുവതിക്കു മനോരോഗമാണെന്നാണ് ഭര്‍ത്താവിന്‍െറ വാദം. യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബപ്രശ്നമാണ് പരാതിക്ക് പിന്നിലെന്നാണ് പ്രതിസ്ഥാനത്തുള്ള നാവിക ഉദ്യോഗസ്ഥരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.