പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ പൊലീസ് ആധാര്‍ ഡാറ്റാബേസ് പരിശോധിക്കുന്നു. ആധാര്‍ കാര്‍ഡിന്‍െറ ഭാഗമായെടുക്കുന്ന വിരലടയാളങ്ങളുമായി ഒത്തുനോക്കി പ്രതിയെ കണ്ടത്തൊനാണ് ശ്രമം. ഇതിനായി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബംഗളൂരുവിലെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) മേഖലാ ആസ്ഥാനത്തേക്ക് പ്രത്യക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു. പൊലീസിന് ലഭിച്ച വിരലടയാളം യു.ഐ.ഡി.എ.ഐ കേന്ദ്രത്തിലെ മുഴുവന്‍ വിരലടയാളങ്ങളുമായി ഒത്തുനോക്കും.
ജിഷയുടെ വീടിന്‍െറ ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ 18നും 70നുമിടയില്‍ പ്രായമുള്ള മുഴുവന്‍ പുരുഷന്‍മാരുടെയും വിരലടയാളം പൊലീസ് തിങ്കളാഴ്ച ശേഖരിച്ചു. കൊല നടത്തിയത് അന്യസംസ്ഥാനക്കാരനാവുകയും അയാള്‍ നാട്ടിലേക്ക് മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടത്തൊനും ആധാര്‍ കാര്‍ഡിന്‍െറ ഭാഗമായ വിരലടയാള പരിശോധന സഹായിക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച മൂന്ന് സംഘമായി തിരിഞ്ഞ് 15ഓളം പൊലീസുകാരാണ് അയല്‍വാസികളുടെ വിരലടയാളം എടുത്തത്. എല്ലാ വിരലുകളുടെയും ഇരു കൈപ്പത്തികളുടെയും പതിപ്പാണ് എടുത്തത്. ഇവ സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കും.
ജിഷയുടെ ശരീര സ്രവങ്ങളും മറ്റും ഫോറന്‍സിക് പരിശോധനക്ക് അയച്ചതിന്‍െറ ഫലം ഇന്ന് ലഭിക്കും. ബുധനാഴ്ച അമ്മ രാജേശ്വരിയില്‍നിന്ന് വനിതാ പൊലീസ് മൊഴിയെടുത്തു. ജിഷ നൃത്തം പഠിപ്പിച്ച യുവാവിനെയും വീടുപണിക്ക് സഹായിച്ച അന്യസംസ്ഥാന തൊഴിലാളിയെയും ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.