തൃശൂര്‍: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസ് സി.ബി.ഐ. യെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നതിനാല്‍ സ്വകാര്യ വാഹനങ്ങളടക്കമുള്ളവ നിരത്തിലിറങ്ങിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രികള്‍ തുടങ്ങിയവയെ ഒഴിവാക്കുമെന്നും കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്‍റ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹര്‍ത്താലിന് പ്രമുഖ രാഷ്ട്രീയസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.