കൊച്ചി: ജിഷ കൊലചെയ്യപ്പെട്ട സംഭവത്തിലെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ഹരജി തള്ളി. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കണമെന്നും അന്വേഷണത്തിന് മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ ഹരജിയാണ് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതി തള്ളിയത്. ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനാവില്ളെന്നും മേല്‍നോട്ടത്തിന്‍െറ ആവശ്യമില്ളെന്നും വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. നിലവിലെ അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണസംഘത്തെ മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയോ പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തുകയോ വേണമെന്നാവശ്യപ്പെട്ട് അഡ്വ. ടി.ബി. മിനി നേരത്തേ നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇടപെട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.