ഒമ്പതു വയസ്സുകാരന്‍ പുഴയിലെ മണലെടുത്ത കുഴിയില്‍ മുങ്ങിമരിച്ചു

കൊടിയത്തൂര്‍: പുഴക്കടവില്‍ കുളിക്കവെ മണലെടുത്ത കുഴിയില്‍പെട്ട് ഒമ്പതു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് ചെറുവാടി പുത്തലത്ത് ഫൈസലിന്‍റെ മകന്‍ ഫസീല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് ചെറുവാടിക്കടവില്‍ ആണ് സംഭവം. പിതാവ് ഫൈസലും ഒപ്പമുണ്ടായിരുന്നു. കൊടിയത്തുര്‍ വാദി റഹ്മ സ്കൂളിലെ നാലാംതരം വിദ്യാര്‍ഥിയാണ് ഫസീല്‍. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം സ്കൂളിലെ അധ്യാപകന്‍ ആണ് ഫൈസല്‍. ഫസീല്‍ അടക്കം മൂന്ന് മക്കള്‍ ആണ് ഫൈസലിന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.