പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടതിന്‍െറ 11ാം ദിവസവും തെളിവ് തേടി പൊലീസ് അരിച്ച് പെറുക്കുന്നു. കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കിലെ ജിഷയുടെ വീടിന് സമീപവും ഇരിങ്ങോള്‍ വനത്തിലും അന്വേഷണ സംഘാംഗങ്ങള്‍ ഞായറാഴ്ച പരിശോധിച്ചു. കൊലയാളിയുടെ സാന്നിധ്യം സംബന്ധിച്ച സൂചനകള്‍, ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ആയുധങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കണ്ടത്തൊനുള്ള പൊലീസ് ശ്രമങ്ങള്‍ വിഫലമായതായാണ് സൂചന.
അതേസമയം കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പൊലീസ് തയാറാക്കി. ഇതര സംസ്ഥാന തൊഴിലാളിയെന്ന് തോന്നിക്കുന്നയാളുടേതാണ് രണ്ടാമത് തയാറാക്കിയ ചിത്രം. ചിത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല. 26 ഏക്കര്‍ വിസ്തൃതിയുള്ള ഇരിങ്ങോള്‍ വനത്തില്‍ ശനിയാഴ്ച വൈകിട്ടും ഞായറാഴ്ച പുലര്‍ച്ചെയുമായിരുന്നു പരിശോധന. ഇരിങ്ങോള്‍ കാവിന് ചുറ്റുമുള്ള വനപ്രദേശം ജിഷയുടെ വീടിന് സമീപമായതിനാല്‍ കൃത്യ നിര്‍വഹണത്തിനുശേഷം കൊലയാളി ഇവിടെ അഭയം തേടിയേക്കാമെന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊല നടന്ന ദിവസം കനാല്‍ റോഡിലൂടെ ഒരാള്‍ പോയതായി സാക്ഷിമൊഴിയുമുണ്ടായിരുന്നു. കനാല്‍പുറമ്പോക്കില്‍ പൊലീസ് സീല്‍ ചെയ്ത ജിഷയുടെ വീടിന് ചുറ്റുമുള്ള കുറ്റിക്കാടുകള്‍ വെട്ടി മാറ്റിയായിരുന്നു പരിശോധന.
ഇലകള്‍ക്കിടയിലും മറ്റും മറഞ്ഞ് കിടക്കുന്ന നിലയില്‍ വസ്തുക്കള്‍ എന്തെങ്കിലും കണ്ടത്തൊനാവുമോയെന്നായിരുന്നു അന്വേഷണം. ആദ്യ ഘട്ടത്തില്‍ തെളിവ് ശേഖരിച്ച കുറുപ്പംപടി സി.ഐ കെ.എന്‍. രാജേഷിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന.ജിഷയുടെ വീടിന് പിന്നില്‍ മതിലിനോട് ചേര്‍ന്ന ഭൂമിയിലെ ചെങ്കല്ല് വെട്ടിയ കുഴിയും പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടത്തൊനായില്ല. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ചില വസ്തുക്കള്‍ കണ്ടത്തെിയെങ്കിലും ഇവ കൊലയാളി ഉപേക്ഷിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് പരിശോധനയും നടപടികളും കാണാന്‍ പ്രദേശവാസികളടക്കം നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു.
നിരപരാധിയെന്ന് സഹോദരി
കൊച്ചി: ജിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തന്നെ കേ ്രന്ദീകരിക്കുന്നതിനെതിരെ പൊട്ടിത്തെറിച്ച് ജിഷയുടെ സഹോദരി ദീപ. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനോടൊപ്പമുള്ള ദീപ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിയാക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ ചെയ്യുന്നത്. ഞങ്ങള്‍ എന്തുതെറ്റാണ് ചെയ്തത്. താന്‍ ഈ കേസില്‍ നിരപരാധിയാണ് -ദീപ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളിയുമായി ബന്ധമില്ളെന്നും ഹിന്ദി സംസാരിക്കാന്‍ അറിയില്ളെന്നും ദീപ പറഞ്ഞു. ഏത് സമയത്താണ് വിട്ടില്‍നിന്ന് വരുന്നതെന്നും ഏപ്പോള്‍ തിരിച്ചുപോകുന്നുവെന്നുമുള്ള വിവരം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും. എന്‍െറ കുട്ടിക്കുവേണ്ടിയാണ് ജീവിക്കുന്നത്.എന്നാല്‍, വീടുപണിക്ക് വന്ന രണ്ട് മലയാളികള്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നു. അമ്മയെയും മകളെയും ശരിയാക്കുമെന്ന് അവര്‍ ഭീഷണി മുഴക്കിയതായും ഇവരിലൊരാള്‍ ജിഷയോട് മോശമായി പെരുമാറിയത് അമ്മ ചോദ്യം ചെയ്തിരുന്നതായും ദീപ പറഞ്ഞു. അയല്‍വാസികള്‍ക്ക് തങ്ങളോട് ശത്രുതയുണ്ടായിരുന്നുവെന്നും അമ്മക്ക് നാലുപേരെ സംശയമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.