പൊളിറ്റ് ബ്യൂറോയെ മദ്യലോബി സ്വാധീനിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയവുമായി ബന്ധപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമാണ്. പൊളിറ്റ് ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നു എന്നതിന്‍റെ തെളിവാണിതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫിന്‍റെ മദ്യനയത്തെ വിമർശിച്ച് ചെന്നിത്തല ഞായറാഴ്ച ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പിണറായി വിജയന്‍ അടക്കമുള്ളവരുടെ ഇടപെടലും സമ്മര്‍ദവുമാണ് യെച്ചൂരിയുടെ നിലപാട് മാറ്റത്തിന് പിന്നില്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.