ചിക്കു റോബർട്ടിന്‍റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

കൊച്ചി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്‍റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.

സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിക്കുന്ന മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. പുലര്‍ച്ചെ ആറു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

അതേസമയം; അന്വേഷണം പുരോഗമിക്കുന്നതിനാൽ ചിക്കുവിന്‍റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ ഒമാൻ പൊലീസ് അനുമതി നല്‍കിയിട്ടില്ല. ലിന്‍സന്‍റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്‍റെ മൃതദേഹത്തെ അനുഗമിക്കുക.

സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കു റോബർട്ടിനെ ഏപ്രിൽ 20നാണ് വീട്ടിലെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT