ടോംസ് ഇനി ഒാർമ

കോട്ടയം: കഴിഞ്ഞ ദിവസം അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ടോംസിന്‍റെ ഭൗതികശരീരം സംസ്കരിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് കോട്ടയം ലൂര്‍ദ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്ഥാന സർക്കാറിന്‍റെ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ഉച്ചയോടെ കോട്ടയം മുട്ടമ്പലം അത്തിക്കളം വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതികശരീരം പള്ളിയിലെത്തിച്ചു. ചടങ്ങുകള്‍ക്കു ശേഷം ലൂര്‍ദ് പള്ളി അങ്കണത്തില്‍ കാര്‍ട്ടൂണ്‍ അക്കാദമി നേതൃത്വത്തില്‍ അനുശോചന യോഗം ചേർന്നു.

വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ടോംസ് (വി.ടി. തോമസ്-86) ബുധനാഴ്ചയാണ് മരിച്ചത്. രാവിലെ മുട്ടമ്പലത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ നിരവധി പേർ അന്ത്യോപചാരം അര്‍പ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.