മുട്ടിക്കുളങ്ങര (പാലക്കാട്): സംസ്ഥാനത്ത് ഇടതുപക്ഷ ഭാഗത്ത് കരുത്തോടെ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴയെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. സമസ്ത മേഖലകളും തകര്‍ത്ത യു.ഡി.എഫ് സര്‍ക്കാറിനെ ജനം പുറന്തള്ളുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ പ്രചാരണത്തിനത്തെിയ പിണറായി, പുതുപ്പരിയാരം പഞ്ചായത്തിലെ വള്ളിക്കോട് സെന്‍ററിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. മലമ്പുഴയിലെ ഇടതുമുന്നണിയുടെ കരുത്ത് യു.ഡി.എഫ് തിരിച്ചറിഞ്ഞാല്‍ നന്ന് എന്ന് പറഞ്ഞ പിണറായി ആര്‍.എസ്.എസ് ഇത് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ആര്‍.എസ്.എസും യു.ഡി.എഫും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സംസ്ഥാനത്ത് യാഥാര്‍ഥ്യമായിട്ടുണ്ടെങ്കിലും വിലപ്പോകില്ളെന്നും പിണറായി പറഞ്ഞു. വി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പ്രചാരണത്തിനായി പാലക്കാട് ജില്ലയിലത്തെിയ പിണറായിയുടെ ആദ്യയോഗം എ.കെ. ബാലന്‍ മത്സരിക്കുന്ന തരൂര്‍ മണ്ഡലത്തിലെ വടക്കഞ്ചേരിയിലായിരുന്നു. നെന്മാറ മണ്ഡലത്തിലെ കൊടുവായൂരില്‍ സംസാരിച്ച ശേഷമാണ് പിണറായി മലമ്പുഴ മണ്ഡലത്തിലത്തെിയത്. തുടര്‍ന്ന്, കോങ്ങാട്, ഷൊര്‍ണൂര്‍, മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.