Posted On
date_range Updated On
date_range ‘ദേശവിരുദ്ധരാക്കാനുള്ള നീക്കം ചെറുക്കും’
കോഴിക്കോട്: ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരായ കേസ് ഗൂഢാലോചനയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. വിദ്യാര്‍ഥികള്‍ വിളിച്ചിട്ടില്ലാത്ത മുദ്രാവാക്യങ്ങള്‍ എഫ്.ഐ.ആറില്‍ എഴുതിച്ചേര്‍ത്തത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണ് പൊലീസ് നടപ്പിലാക്കിയതെന്നതിന്‍െറ വ്യക്തമായ തെളിവാണ്. ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന മുദ്രാവാക്യം വിളിച്ചതായാണ് എഫ്.ഐ.ആറില്‍ പൊലീസ് ചേര്‍ത്തിരിക്കുന്നത്. ബോധപൂര്‍വമായ നീക്കത്തിനുപിന്നില്‍ ആരുടെ താല്‍പര്യമാണെന്ന് പുറത്തുവരണം. കേരള പൊലീസിന്‍െറ സംഘ്പരിവാര്‍ അനുകൂലനിലപാടിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭത്തിന് തുടക്കംകുറിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.