തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള ശിപാര്‍ശ മാറ്റി വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗമെടുത്ത തീരുമാനത്തില്‍ ഉത്തരവിറക്കാതെ ഫയല്‍ പൂഴ്ത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പെടുത്ത തീരുമാനത്തില്‍ ഉത്തരവിറക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറിയിരുന്നു. എന്നാല്‍, ഫയല്‍ പിന്നീട് വെളിച്ചംകണ്ടിട്ടില്ല.
അന്താരാഷ്ട്ര അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശമാണ് ഫെബ്രുവരി 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്കായി അയച്ചത്.
എന്നാല്‍, ഇത് മന്ത്രിസഭാ യോഗത്തില്‍ മാറ്റിമറിക്കുകയും അന്താരാഷ്ട്ര വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന് മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാറിനെ സ്പെഷല്‍ ഓഫിസറായും നിയമിച്ചു. കരട് ഓര്‍ഡിനന്‍സ് സഹിതം ആറാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി രുന്നു നിര്‍ദേശം. തീരുമാനമെടുത്ത് ആറാഴ്ചയോടടുക്കുമ്പോഴും തീരുമാനത്തില്‍ ഉത്തരവിറക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി ഇടപെട്ടെങ്കിലും വകുപ്പ് അനങ്ങിയില്ല.
നേരത്തേ ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും അറബിക് സര്‍വകലാശാലക്കെതിരെ എഴുതിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് ഏറെ വിമര്‍ശങ്ങള്‍ക്കും വഴിവെച്ചു. വിവിധ സംഘടനകള്‍ അറബിക് സര്‍വകലാശാല ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തിനിറങ്ങി. വിഷയം സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കുമെന്ന് യു.ഡി.എഫില്‍ അഭിപ്രായമുയര്‍ന്നതോടെയാണ് അറബിക് സര്‍വകലാശാല വിദേശഭാഷാ സര്‍വകലാശാല ആയി മാറിയത്.
അറബിക് സര്‍വകലാശാല അനാവശ്യമെന്ന നിലപാട് ആവര്‍ത്തിച്ച ധനവകുപ്പ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതുമില്ല.
ഇതോടെ നിര്‍ദേശം അജണ്ടക്ക് പുറത്തുള്ള ഇനമായാണ് മന്ത്രിസഭ പരിഗണിച്ചത്. ഹൈദരാബാദിലെ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വജ് സര്‍വകലാശാലയുടെ മാതൃകയില്‍ സര്‍വകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം.
ധനവകുപ്പിന്‍െറ എതിര്‍പ്പ് മറികടന്നുള്ള തീരുമാനത്തില്‍ ഉത്തരവിറക്കുന്നതിനാണ് ഫയല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലത്തെിയത്.
മന്ത്രിസഭാ കുറിപ്പില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശവും മന്ത്രിസഭാ തീരുമാനം വിദേശഭാഷാ സര്‍വകലാശാല സ്ഥാപിക്കുന്നതുമായതിന്‍െറ സാങ്കേതികത്വത്തില്‍ തൂങ്ങിയായിരുന്നു ആദ്യം എതിര്‍പ്പ്. ഇതില്‍ വ്യക്തത നല്‍കിയെങ്കിലും ഫയല്‍ തീര്‍പ്പാക്കാന്‍ വകുപ്പ് തയാറായില്ല. നേരത്തേ എതിര്‍പ്പ് ഉന്നയിച്ച ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി എബ്രഹാമിന് തന്നെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍െറയും ചുമതല.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഫയലില്‍ തുടര്‍നടപടിയില്ലാതെ പോവുകയായിരുന്നു. ഫയലില്‍ തുടര്‍നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയോടെ ഉത്തരവിറക്കാമായിരുന്നെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.