ലിബിയയിൽ മിസൈലാക്രമണത്തിൽ മലയാളികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

കുറവിലങ്ങാട് (കോട്ടയം): ലിബിയയിലുണ്ടായ ഷെല്ലാക്രമണത്തില്‍ വെളിയന്നൂര്‍ സ്വദേശിനിയായ യുവതിയും രണ്ട് വയസ്സുകാരനായ കുഞ്ഞും കൊല്ലപ്പെട്ടു. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ യുവതിയുടെ ഭര്‍ത്താവ് ദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. വെളിയന്നൂര്‍ തുളസീഭവനത്തില്‍ (കുന്നത്തേട്ട്) വിപിന്‍കുമാറിന്‍െറ ഭാര്യ സുനു സത്യന്‍ (28), ഏകമകന്‍ പ്രണവ് (രണ്ട്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. 

ലിബിയയിലെ സാവിയ മെഡിക്കല്‍ സെന്‍ററിലെ നഴ്സുമാരായ ഇരുവരും വെള്ളിയാഴ്ച വൈകുന്നേരം ഡ്യൂട്ടികഴിഞ്ഞ് ഫ്ളാറ്റില്‍ വന്നപ്പോഴാണ് ഷെല്ല് വീണത്. ഷെല്ലാക്രമണം ഉണ്ടാകുന്നതിന് മിനിറ്റുകള്‍ക്കുമുമ്പ് മുറിയില്‍ ഉണ്ടായിരുന്ന വിപിന്‍കുമാര്‍ എന്തോ ആവശ്യത്തിന് പുറത്തിറങ്ങിയിരുന്നു. അതിനാല്‍ വിപിന്‍കുമാറിനുമേല്‍ ഷെല്‍ പതിച്ചില്ല. ഈ സമയം ഭാര്യയും കുഞ്ഞും മാത്രമായിരുന്നു മുറിക്കുള്ളില്‍. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇതേസ്ഥലത്ത് ജോലിചെയ്യുന്ന വെളിയന്നൂര്‍ സ്വദേശിനി അമ്പിളിയാണ് നാട്ടില്‍ വിവരമറിയിച്ചത്. വിപിന്‍കുമാറും വെള്ളിയാഴ്ച വൈകുന്നേരം 11ന് നാട്ടിലേക്ക് വിളിച്ചിരുന്നു.
2010ല്‍ ലിബിയയിലേക്ക് പോയ വിപിന്‍കുമാര്‍ 2012 ആഗസ്റ്റിലാണ് നാട്ടില്‍ തിരിച്ചത്തെി സുനുവിനെ വിവാഹം കഴിച്ചത്. 2012 ഒക്ടോബറില്‍  വിപിന്‍ തിരികെ ലിബിയയിലേക്ക് മടങ്ങുകയും വിപിന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ സുനുവിനും ജോലി ശരിയാക്കുകയും ചെയ്തു. തുടര്‍ന്ന് 2013 ജനുവരിയില്‍ സുനുവും ലിബിയയിലേക്ക് മടങ്ങി. ഇവിടെവെച്ചാണ് പ്രണവിന്‍െറ ജനനം. അടുത്തമാസം അവസാനത്തോടെ നാട്ടില്‍ വരാനിരിക്കെയാണ് ദുരന്തമുണ്ടായത്.  
പ്രശ്നങ്ങളത്തെുടര്‍ന്ന്  ജോലി അവസാനിപ്പിച്ച് നാട്ടിലത്തൊന്‍ തീരുമാനിച്ചിരുന്നു. ഇതിന് രേഖകളും ശമ്പളകുടിശ്ശികയും ലഭിക്കേണ്ടതിനാല്‍ മടങ്ങിവരവ് നീളുകയായിരുന്നു.
 മേയ് രണ്ടിന് പ്രണവിന്‍െറ രണ്ടാം ജന്മദിനമായിരുന്നു.  മൃതദേഹങ്ങള്‍  നാട്ടിലത്തെിക്കുന്നതിന് ജോസ് കെ. മാണി എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ എംബസിയുമായി ബന്ധപ്പെട്ടു.  രാമപുരം കൊണ്ടാട് കുഴിപ്പനാല്‍ വീട്ടില്‍ സത്യന്‍െറയും സതിയുടെയും മകളാണ് സുനു. അനൂപാണ് സഹോദരന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.