പത്മനാഭസ്വാമിക്ഷേത്രം: അമിക്കസ്ക്യൂറിയുടെ സന്ദര്‍ശനം റദ്ദാക്കി


തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍െറ ക്ഷേത്രസന്ദര്‍ശനം റദ്ദാക്കി. അടുത്തബന്ധുവിന്‍െറ ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്നാണ് യാത്ര ഒഴിവാക്കിയത്. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് വിമാനത്തില്‍ കയറിയപ്പോഴാണ് വിവരം അറിയുന്നത്. തുടര്‍ന്ന് തിരുവനന്തപുരം യാത്ര റദ്ദാക്കി ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യം ക്ഷേത്രസന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്. പത്മനാഭസ്വാമിക്ഷേത്രം ഭരണസമിതിക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് കോടതിയെ ധരിപ്പിച്ചിരുന്നു. പത്മതീര്‍ഥക്കുളത്തിലെ കല്‍മണ്ഡപം ഇടിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇത് പരിശോധിച്ച് റിപോര്‍ട് നല്‍കാനായിരുന്നു സന്ദര്‍ശനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.