തൊഴിയൂരില്‍ പെസഹ കാല്‍കഴുകല്‍ ശുശ്രൂഷക്കിടെ സംഘട്ടനം സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്

കുന്നംകുളം: മലബാര്‍ സ്വതന്ത്ര സുറിയാനിസഭ തൊഴിയൂര്‍ ഭദ്രാസന ദേവാലയത്തില്‍ പെസഹ കാല്‍കഴുകല്‍ ശുശ്രൂഷക്കിടെ സംഘട്ടനം. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് പള്ളി നടുമുറ്റത്തുവെച്ചായിരുന്നു സംഭവം. സംഘട്ടനത്തില്‍ പരിക്കേറ്റ തൊഴിയൂര്‍ പള്ളി ഇടവക കമ്മിറ്റിയംഗം തൊഴിയൂര്‍ ചീരന്‍വീട്ടില്‍ റെജി (44), ചെറുവത്താനി നെന്മിനി വളപ്പില്‍ ബിജുവിന്‍െറ ഭാര്യ ഷീബ (42) എന്നിവരെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവാലയത്തിനുള്ളില്‍ സഭയുടെ പരമാധ്യക്ഷന്‍െറ നേതൃത്വത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കുന്നതിനിടെ നടുമുറ്റത്തുണ്ടായ വാക്കേറ്റമാണ് സംഘട്ടനത്തില്‍ കലാശിച്ചത്. 
സഭാ ട്രസ്റ്റി പെരുമണ്ണൂര്‍ ഇടവകാംഗം വില്‍സന്‍െറ നേതൃത്വത്തിലുള്ള  ഘം തൊഴിയൂര്‍ ഇടവക കമ്മിറ്റി അംഗമായ റെജിയെ ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായത്.  റെജിയെ  മര്‍ദിക്കുന്നത് കണ്ട് ഓടിയത്തെിയ ഷീബക്ക് നേരെ അക്രമികള്‍ തിരിയുകയായിരുന്നു. ഷീബയുടെ കണ്ണിനാട് പരിക്ക്്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തത്തെി. ഇതോടെ കാല്‍ കഴുകല്‍ ശുശ്രൂഷ അലങ്കോലപ്പെട്ടു. 
എറക്കാലമായി തൊഴിയൂര്‍ ആസ്ഥാനമായ ഈ സഭയില്‍ ചേരിതിരിഞ്ഞ് തര്‍ക്കം നിലനിന്നിരുന്നു. കേസുകള്‍ നിലനിന്നിരുന്നതിനാല്‍ റിസീവര്‍ ഭരണത്തിലാണ് സഭാ പ്രവര്‍ത്തനം മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ റിസീവര്‍ ഭരണം മാറിയെന്നും വീണ്ടും സഭാ കൗണ്‍സില്‍ ഭരണം ഏറ്റെടുത്തെന്നും മെത്രാപ്പോലീത്ത സിറിള്‍ മാര്‍ ബസേലിയോസ് കല്‍പന പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നു. അതിനിടയിലായിരുന്നു സംഘട്ടനം നടന്നത്. 
സംഭവത്തിനുശേഷം രാത്രി ഏഴോടെ കാറിലത്തെിയ സംഘം തൊഴിയൂര്‍ ഇടവക കമ്മിറ്റിയംഗങ്ങളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.   ഇടവക കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.