വിവാദപ്രസംഗം: മേജര്‍ രവിക്കെതിരെ കേസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന്‍െറ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന രവിയുടെ പരാമര്‍ശമാണ് കേസിനാധാരം. ദുര്‍ഗാദേവിയെ അപമാനിച്ച സിന്ധുവിന്‍െറ മുഖത്ത് കാര്‍ക്കിച്ച് തുപ്പണമെന്ന് രവി ഒരു യോഗത്തില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ സമൂഹത്തിന്‍െറ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സിന്ധു തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിന് പരാതി നല്‍കി. ഇത് സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന് കൈമാറുകയും അദ്ദേഹത്തിന്‍െറ നിര്‍ദേശാനുസരണം കന്‍േറാണ്‍മെന്‍റ് പൊലീസ് കേസെടുക്കുകയും ചെയ്തു. ഐ.പി.സി 500, 501, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.