Posted On
date_range Updated On
date_range വിജിലൻസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയത് അഴിമതിക്കാരെ സംരക്ഷിക്കാൻ –ഡിജിപി ജേക്കബ് തോമസ്
കൊച്ചി: അഴിമതിക്കാരെ സംരക്ഷിക്കാനാണ് വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ഡിജിപി ജേക്കബ് തോമസ്. അഞ്ചു വർഷം മുമ്പ് ആരാണ് അഴിമതിക്കാരെന്ന് ചോദിച്ച ജനം ഇപ്പോൾ ആരാണ് വലിയ അഴിമതിക്കാർ എന്നാണ് ചോദിക്കുന്നത്. വിജിലൻസ് സംവിധാനം സുതാര്യമാണെന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ ഉത്തരവിൽ അത്ഭുദം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വിജിലൻസ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.
മുഖ്യ വിവരാവകാശ കമീഷണറായി സർക്കാർ നിശ്ചയിച്ച വിജിലൻസ് മുൻ മേധാവി വിൻസൻ എം പോളിനെയും ജേക്കബ് തോമസ് പരോക്ഷമായി വിമർശിച്ചു. വിരമിച്ച ശേഷവും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് സർക്കാറിന് അനൂകൂലമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.