മഞ്ചേശ്വരം: മഞ്ചേശ്വരത്തെ വാണിജ്യ നികുതി ചെക്പോസ്റ്റില്‍ വീണ്ടും അപകട മരണം. സ്കൂട്ടറും മീന്‍ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഉദ്യാവര്‍ ഇര്‍ശാദ് പള്ളിക്ക് സമീപത്തെ ഷേഖ്-താഹിറ ദമ്പതികളുടെ മകന്‍ ഷഹ്ബാന്‍ (22) ആണ് മരിച്ചത്. മംഗളൂരു ശ്രീനിവാസ് കോളജിലെ അവസാന വര്‍ഷ ഇന്‍റീരിയര്‍ ഡിസൈനിങ് ഡിഗ്രി വിദ്യാര്‍ഥിയാണ്.
ബുധനാഴ്ച രാത്രി എട്ടരയോടെ സുഹൃത്തിന്‍െറ സ്കൂട്ടര്‍ വാങ്ങി ഫുട്ബാള്‍ കളി കാണാന്‍ പോകുന്നതിനിടയിലാണ് ഷഹ്ബാന്‍ അപകടത്തില്‍പെട്ടത്. ദേശീയപാതയിലെ ചെക്പോസ്റ്റില്‍ നിര്‍ത്തിയിട്ട മീന്‍ലോറി പെട്ടെന്ന് എടുത്തതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഷഹ്ബാന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സഹോദരങ്ങള്‍: സാജിദ് (സൗദി), സഫ.
സംഭവത്തില്‍ പ്രതിഷേധിച്ച് തടിച്ചുകൂടിയ ജനക്കൂട്ടം ചെക്പോസ്റ്റ് തകര്‍ത്തു. രണ്ടര മാസത്തിനിടെ ആറുപേര്‍ക്കാണ് ഇവിടെ അപകടത്തില്‍ ജീവഹാനി സംഭവിച്ചത്. പരിക്കേറ്റ രണ്ടുപേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ചെക്പോസ്റ്റിനോടനുബന്ധിച്ച അശാസ്ത്രീയ വാഹന പാര്‍ക്കിങ്ങും ഗതാഗതക്കുരുക്കുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.