സര്‍ക്കാറിനെയും എം.എല്‍.എയെയും പുകഴ്ത്തി ബിഷപ്പിന്‍െറ പ്രസംഗം വൈറലായി

താമരശ്ശേരി: സംസ്ഥാന സര്‍ക്കാറിനെയും തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിയെയും പുകഴ്ത്തി താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറിയില്‍ സ്കൂളില്‍ സ്മാര്‍ട്ട് ക്ളാസ്റൂമുകളുടെ നിയോജക മണ്ഡലതല ഉദ്ഘാടന വേദിയിലായിരുന്നു ബിഷപ്പിന്‍െറ പ്രസംഗം.

രണ്ടുലക്ഷത്തോളം രൂപ ചെലവുവരുന്ന സ്മാര്‍ട്ട് ക്ളാസുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, മോയിന്‍കുട്ടി എം.എല്‍.എ ഇടപെട്ട് നിയോജകമണ്ഡലത്തിലെ എയ്ഡഡ് സ്കൂളുകളിലും സര്‍ക്കാര്‍ ഫണ്ട് സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍ക്ക് അനുവദിച്ചു. നിയോജകമണ്ഡലത്തില്‍ 60 എയ്ഡഡ് സ്കൂളുകളില്‍ ഫണ്ട് അനുവദിച്ചതില്‍ 38 എണ്ണം രൂപതക്കു കീഴിലുളള സ്കൂളുകള്‍ക്ക് നല്‍കിയതില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ബിഷപ് പ്രസംഗം തുടങ്ങിയത്.

ജാതിമതഭേദമന്യേ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നടപ്പാക്കിയ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം 500 കോടിയിലധികം മുടക്കി പാലങ്ങള്‍, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വിസിപ്പിച്ചതിനെ കണ്ടില്ളെന്ന് നടിക്കാനാവില്ല. മലയോര മേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ കാണിച്ച പ്രത്യേക താല്‍പര്യവും അവ പ്രാവര്‍ത്തികമാക്കാന്‍ എം.എല്‍.എ നടത്തിയ കഠിന പ്രയത്നത്തെയും ബിഷപ് മുക്തകണ്ഠം പ്രശംസിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഇങ്ങനെയൊരു പ്രസംഗം നടത്താനാവില്ല എന്നതുകൊണ്ട് മുന്‍കൂട്ടി നന്ദി പ്രകടിപ്പിക്കുകയാണെന്നു പറഞ്ഞാണ് ബിഷപ് പ്രസംഗം അവസാനിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.