കണ്ണൂര്‍: വൈദ്യുതീകരിച്ച റെയില്‍പാതയിലൂടെ ട്രെയിനിന്‍െറ പരീക്ഷണ ഓട്ടം വിജയം. കോഴിക്കോട് കല്ലായി-ചെറുവത്തൂര്‍ പാതയിലാണ് ബുധനാഴ്ച വൈദ്യുതി ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്.
രാവിലെ 10നാണ് എന്‍ജിനും ടവര്‍ വാഗണുമടങ്ങിയ ട്രെയിന്‍ കോഴിക്കോട്ടുനിന്ന് പുറപ്പെട്ടത്. ഉച്ച 12.45ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ളാറ്റ്ഫോമിലത്തെിയ ട്രെയിനിനും അതിലെ ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി. പൂജയും നടന്നു. അതിനുശേഷം 12.55ന് പുറപ്പെട്ട ട്രെയിന്‍ 1.45ന് ചെറുവത്തൂരില്‍ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി. 2.15ന് അവിടെനിന്ന് തിരിച്ച് വൈകീട്ട് കോഴിക്കോട്ടത്തെി.
ഈമാസം 20ന് റെയില്‍വേ സേഫ്റ്റി കമീഷണറുടെ മേല്‍നോട്ടത്തില്‍ പരീക്ഷണ ഓട്ടം നടത്തിയ ശേഷം യാത്രാ ട്രെയിന്‍ വൈദ്യുതീകരണ പാതയിലൂടെ സര്‍വിസ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറുവത്തൂര്‍-മംഗളൂരു പാതയിലെ വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ വൈദ്യുതി ഉപയോഗിച്ച് സര്‍വിസ് നടത്തും.
ലോക്കോ പൈലറ്റ് കെ.പി. ഗോപാലകൃഷ്ണന്‍, അസി. ലോക്കോ പൈലറ്റ് സി.വി. അമല്‍കൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ടി.സി. ജോണ്‍സണ്‍, സീനിയര്‍ ഡെപ്യൂട്ടി എന്‍ജിനീയര്‍ എസ്. ജയകൃഷ്ണന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.എ. സജി എന്നിവരും വൈദ്യുതീകരണ വിഭാഗം ജീവനക്കാരും പരീക്ഷണ ഓട്ടത്തില്‍ പങ്കാളികളായി.
കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ എം.കെ. ശൈലേന്ദ്രന്‍, ഡെപ്യൂട്ടി മാനേജര്‍ ടി.വി. സുരേഷ് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ പി. സജിത് കുമാര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ വി.കെ. മനോഹരന്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ താമരൈ ശെല്‍വന്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരായ പുരുഷോത്തമന്‍ പിള്ള, സുബ്രഹ്മണ്യം, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ പി. സുരേഷ്, രുദ്രപ്പ, നോര്‍ത് മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ റഷീദ് കവ്വായി, പി.വി. ദാമോദരന്‍ നമ്പ്യാര്‍, വി.കെ. ഇബ്രാഹിം എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.