Posted On
date_range Updated On
date_range മത്സരിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല: സിദ്ദിഖ്
കൊച്ചി: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടൻ സിദ്ദിഖ്. നിങ്ങളെപ്പോലെ മാധ്യമങ്ങളിലൂടെയാണ് താനും ഇക്കാര്യം അറിഞ്ഞത്. ഔദ്യാഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്നും സിദ്ദിഖ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർഥി പട്ടികയിൽ അരൂർ മണ്ഡലത്തിലേക്ക് സിദ്ദിഖിന്‍റെ പേരുമുണ്ടായിരുന്നു. അതേസമയം സിദ്ദിഖ് മൽസരിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. സിദ്ദിഖിനെതിരെ അരൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പട്ടികയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.