മകൻ ഒൗദ്യോഗിക വാഹനം ഒാടിച്ച സംഭവം: വിജിലന്‍സ് ഉത്തരവ് റദ്ദാക്കാന്‍ ഐ.ജിയുടെ ഹരജി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഒൗദ്യോഗിക വാഹനമോടിപ്പിച്ച കേസില്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോപണവിധേയനായ ഐ.ജിയുടെ ഹരജി. വടക്കാഞ്ചേരി സ്വദേശി കെ.ടി. ബെന്നി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് രാമവര്‍മപുരം പൊലീസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിത് ഹൈകോടതിയെ സമീപിച്ചത്.
 സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തല അന്വേഷണം നടക്കുന്നതായും ഈ സാഹചര്യത്തില്‍ നിലനില്‍ക്കാത്ത കുറ്റാരോപണത്തിന്‍െറ പേരില്‍ കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.