21 മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായി

 
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 21 മണ്ഡലങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം മങ്കട മണ്ഡലത്തിലും വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ അരൂരിലും പ്രേമ പിഷാരടി കളമശ്ശേരിയിലും മത്സരിക്കും. ജന. സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം ആലുവയിലും സെക്രട്ടറി റസാഖ് പാലേരി പേരാമ്പ്രയിലും മത്സരിക്കും. 
മറ്റ് സ്ഥാനാര്‍ഥികളും മണ്ഡലങ്ങളും: പള്ളിപ്രം പ്രസന്നന്‍-പേരാവൂര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍-കല്യാശ്ശേരി, ജോസഫ് ജോണ്‍-അഴീക്കോട്, രഹ്ന ടീച്ചര്‍-കണ്ണൂര്‍, ശശീന്ദ്രന്‍ ബപ്പങ്ങാട്-ബാലുശ്ശേരി, പി.സി. മുഹമ്മദ്കുട്ടി-ബേപ്പൂര്‍, അഡ്വ. സക്കറിയ-കൊടുവള്ളി, രാജു പുന്നക്കല്‍-തിരുവമ്പാടി, സലീം വാഴക്കാട്-കൊണ്ടോട്ടി, അഷ്റഫ് താനൂര്‍-താനൂര്‍, ഗണേഷ് വടേരി-തിരൂര്‍, ശാക്കിര്‍ ചങ്ങരംകുളം-പൊന്നാനി, ഇ.സി. ആയിഷ-മലപ്പുറം, കൃഷ്ണന്‍ കുനിയില്‍-വണ്ടൂര്‍, ഫാറൂഖ് ശാന്തപുരം-പെരിന്തല്‍മണ്ണ, അജിത്-നെന്മാറ. ബാക്കി സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, പാലക്കാട് ജില്ലാ പ്രസിഡന്‍റ് പി.വി. വിജയരാഘവന്‍, ജന. സെക്രട്ടറി എം. സുലൈമാന്‍ എന്നിവരും പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.