മകന് ഓടിക്കാന്‍ ഒൗദ്യോഗിക വാഹനം: ഐ.ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: രാമവര്‍മപുരം പൊലിസ് അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിൻെറ പ്രായപൂര്‍ത്തിയാവാത്ത മകന്‍ അക്കാദമി കോമ്പൗണ്ടില്‍ ഒൗദ്യോഗിക വാഹനം ഓടിച്ചത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. സി.ഡി ഉള്‍പ്പെടെ ഹാജരാക്കിയ സാഹചര്യത്തില്‍ പ്രഥമദൃഷ്ട്യ പരാതി ബോധ്യപ്പെട്ടതിനാല്‍ കേസെടുക്കണമെന്നും അടുത്തമാസം 26ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് ജഡ്ജ് എസ്.എസ്. വാസന്‍െറ ഉത്തരവ്. ഗുരുതരമായ അച്ചടക്കലംഘനവും കുറ്റവും പുറത്തുവന്നിട്ടും കേസെടുക്കാതിരുന്ന വിയ്യൂര്‍ എസ്.ഐക്കെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ കെ.ടി. ബെന്നിയാണ് പരാതിക്കാരന്‍.

അക്കാദമി ഐ.ജി സുരേഷ് രാജ് പുരോഹിതിന്‍െറ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകന്‍ ഡ്രൈവറെ മാറ്റിയിരുത്തി ഒൗദ്യോഗിക വാഹനം ഓടിച്ചത് അക്കാദമിയിലെ ചില പൊലിസുകാരാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കൊപ്പം നല്‍കിയത്. ഉന്നതര്‍ മൂടിവെച്ചപ്പോള്‍ മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെ സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി രാജേഷ് ദിവാന് ആഭ്യന്തര മന്ത്രി നിര്‍ദേശം നൽകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.