Posted On
date_range Updated On
date_range ഫ്രാന്‍സിസ് ജോര്‍ജുമായി സഹകരണം നിലപാടുകള്‍ നോക്കി മാത്രം –കാനം രജേന്ദ്രന്‍
നെടുമ്പാശ്ശേരി: മാണിഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവുമായി സഹകരിക്കണമോ വേണ്ടയോ എന്ന് എല്‍.ഡി.എഫ് തീരുമാനിക്കുക അവരുടെ നിലപാടുകള്‍ നോക്കി മാത്രമായിരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
ഇത്രയും നാള് അവര്‍ പറഞ്ഞ പല കാര്യങ്ങളും തെറ്റായിരുന്നെന്ന് തിരിച്ചുപറയാന്‍ തയാറാകുമോയെന്നതുള്പ്പെടെ പല കാര്യങ്ങളും അറിയേണ്ടതുണ്ട്. ഏതെങ്കിലും ഒരു കക്ഷിക്കുമാത്രമായി എല്‍.ഡി.എഫിലേക്ക് പുതിയ കക്ഷിയെ പ്രവേശിപ്പിക്കാനോ ഏതെങ്കിലും കക്ഷിയെ എല്‍.ഡി.എഫില്‍നിന്ന് പുറന്തള്ളാനോ കഴിയില്ല.
മാണിഗ്രൂപ്പില്‍ പിളര്‍പ്പുണ്ടായത് തികച്ചും പുതിയ രാഷ്ട്രീയ സ്ഥിതിവിശേഷംതന്നെയാണ്. അതിനാല്‍ സ്വാഭാവികമായും ഇക്കാര്യം എല്‍.ഡി.എഫിനകത്ത് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.