ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തി വികസനം അസാധ്യം –മുഖ്യമന്ത്രി

കാസര്‍കോട്: ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന പരിഗണന സാമൂഹികനീതിയുടെയും ഭരണഘടന അനുശാസിക്കുന്ന തത്ത്വങ്ങളുടെയും ഭാഗമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യത്തിന്‍െറ സമഗ്ര പുരോഗതി ലക്ഷ്യമിടുമ്പോള്‍ ന്യൂനപക്ഷങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വികസനം അസാധ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള അര്‍ജുന്‍സിങ് അവാര്‍ഡ് ഡോ. സി.പി. ബാവ ഹാജിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. സുബൈര്‍ നെല്ലിക്കാപറമ്പിന്‍െറ ‘ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും’ എന്ന പുസ്തകം സാദിഖലി തങ്ങള്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി നടുക്കണ്ടി അബൂബക്കര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുറസാഖ്് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു. ദ്വിദിന സമ്മേളനം ചൊവ്വാഴ്ച സമാപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.