കലബുറഗി റാഗിങ്: ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി

 

ബംഗളൂരു: കലബുറഗി നഴ്സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികളുടെ ഇടക്കാല ജാമ്യാപേക്ഷ കലബുറഗി ജില്ലാ സെഷന്‍സ് കോടതി തള്ളി. കേരളത്തിലത്തെി അശ്വതിയുടെ മൊഴിയെടുത്ത അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ളെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം, വിദ്യാര്‍ഥികള്‍ ആദ്യം നല്‍കിയ ജാമ്യാപേക്ഷ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളി വെള്ളിയാഴ്ച പരിഗണിക്കും. മലയാളികളായ ഒന്നാം പ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര, മൂന്നാം പ്രതി കൃഷ്ണപ്രിയ എന്നിവര്‍ക്കുവേണ്ടി അഭിഭാഷകന്‍ അവിനാശ് ഉബ്ലവന്‍കറാണ് ജാമ്യാപേക്ഷ നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകന്‍ സഫീര്‍ അഹമ്മദ് ഹാജരായി. അന്വേഷണച്ചുമതല വഹിക്കുന്ന ഡിവൈ.എസ്.പി എ.എസ്. ഝാന്‍വിയും സംഘവും കലബുറഗിയിലത്തെിയിട്ടുണ്ടെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കേസിലെ നാലാംപ്രതി കോട്ടയം സ്വദേശി ശില്‍പ ജോസിനുവേണ്ടി അന്വേഷണം തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.