മെഹ്സിന് വീടൊരുങ്ങുന്നു; സഹായത്തുക എട്ട് ലക്ഷമായി

കോഴിക്കോട്: സുമനസ്സുകളുടെ കാരുണ്യവര്‍ഷത്തില്‍ മെഹ്സിന്‍ എന്ന മൂന്നുവയസ്സുകാരന്‍െറ അഭിലാഷങ്ങള്‍ പൂവണിയുകയാണ്. സ്വദേശത്തും വിദേശത്തും നിന്നായി സഹായത്തുക എട്ട് ലക്ഷമായി. ‘മാധ്യമം’ ഹെല്‍ത്ത് കെയര്‍ പദ്ധതി വഴി ലഭിച്ച 10,000 രൂപയും ഇതിലുള്‍പ്പെടും. റമദാന് തൊട്ടുടനെ വെല്ലൂരിലെ ക്രിസ്ത്യന്‍ കോളജില്‍ നാലാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങുകയാണ് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും.

കിണാശ്ശേരിയില്‍ കുടുംബം താമസിക്കുന്ന വാടകവീട്ടിന് ചുറ്റും ഇപ്പോള്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതുകാരണം മെഹ്സിന്‍െറ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവില്‍ അണുബാധയുണ്ടായിട്ടുണ്ട്. ഇതാണ് പെട്ടെന്നുതന്നെ പുതിയ വീടിന് സ്ഥലമന്വേഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. ബുധനാഴ്ച പാറമ്മല്‍ ഭാഗത്ത് മൂന്നുസെന്‍റ് സ്ഥലം കണ്ടത്തെി. റമദാന്‍ അവസാനിക്കുന്നതോടെ വീടിനുള്ള പണം സ്വരൂപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പ്രായമായി കിടപ്പിലായ വല്യുമ്മയുടെ ആരോഗ്യസ്ഥിതിയും മോശമാണ്.

മൂന്നാം വയസ്സിലേ മൂത്രമൊഴിക്കാന്‍ കഴിയാത്ത അസുഖംബാധിച്ച് ബുദ്ധിമുട്ടുകയാണ് മെഹ്സിന്‍. ഇതിനകം മൂന്നു ശസ്ത്രക്രിയകള്‍ നടത്തി. എട്ടു ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ചെലവായത്. ഒരു വീട് വെക്കാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി സ്വരൂപിച്ച പണമാണ് പിതാവ് മുദ്ദസിര്‍ മകന്‍െറ ചികിത്സക്കായി മാറ്റിവെച്ചത്. വീടെന്ന സ്വപ്നം ബാക്കിയായതിനൊപ്പം അത്രത്തോളം രൂപയുടെ കടത്തിലുമാണ് കുടുംബം.

ഒരു ശസ്ത്രക്രിയകൂടി കഴിഞ്ഞാല്‍ മറ്റു കുട്ടികളെപ്പോലെ, വേദനയില്ലാതെ മെഹ്സിന് മൂത്രമൊഴിക്കാന്‍ കഴിയും. ‘മാധ്യമം’ വാര്‍ത്തയത്തെുടര്‍ന്നാണ് സഹായഹസ്തവുമായി നിരവധി പേര്‍ രംഗത്തുവന്നത്. പി. സിക്കന്തര്‍ ചെയര്‍മാനായി കിണാശ്ശേരിയില്‍ രൂപവത്കരിച്ച മെഹ്സിന്‍ ചികിത്സാസഹായ കമ്മിറ്റിക്ക് കീഴില്‍ മെഹ്സിന്‍ എന്നപേരില്‍ എസ്.ബി.ടി മാങ്കാവ് ബ്രാഞ്ചില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 9447084722. അക്കൗണ്ട് നമ്പര്‍: 67360382593. IFSC: SBTR 0000535.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.