???? ?????????? ?????? ?????????????????????????? ??????????????? ?????????? ???????????? ???. ???????? ?????? ???. ??????????

ആറാംമാസം ഇരട്ടകള്‍ പിറന്നു; ലോകത്താദ്യമെന്ന് ശിശുവിദഗ്ധര്‍

തൃശൂര്‍: ഇന്ത്യയില്‍ പിറന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടക്കുട്ടികള്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. ആറുമാസവും  680, 690 ഗ്രാം തൂക്കവുമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍  39 ആഴ്ച പിന്നിട്ടു. 40 ആഴ്ചയാണ് പൂര്‍ണ വളര്‍ച്ചയത്തൊന്‍ വേണ്ടതെങ്കിലും 16 ആഴ്ച മുമ്പാണ് ഇവര്‍ സാധാരണ പ്രസവത്തിലൂടെ പിറന്നത്. സങ്കീര്‍ണമായ ദിവസങ്ങള്‍ പിന്നിട്ട് കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് പുറംലോകത്തെ അറിയിക്കുന്നതെന്ന് കുട്ടികളുടെ ജനനം നടന്ന കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇരിങ്ങാലക്കുട സ്വദേശി രാജീവിനും 34കാരി ഡോ. സന്ധ്യക്കും മാര്‍ച്ച് 25നാണ് ഇരട്ടകള്‍ പിറന്നത്. ജനിച്ച ഉടന്‍ നവജാത ശിശുക്കള്‍ക്കുള്ള  തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശ്വാസകോശം പൂര്‍ണമായി വികസിക്കാത്തതിനാല്‍ വെന്‍റിലേറ്ററിന്‍െറ സഹായത്തോടെയായിരുന്നു ചികിത്സയും പരിചരണവും. അണുബാധയും തലച്ചോറിലെ രക്തസ്രാവം തടയാനും പോഷണവും ജലവും ഉറപ്പാക്കാനും ശരീരോഷ്മാവ് ക്രമീകരിക്കാനുമായി ഡോക്ടര്‍മാരും നഴ്സുമാരും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. മൂന്നുമാസത്തിനകം ശരീരഭാരം കൂടി. ഇപ്പോള്‍ 1.45 കിലോഗ്രാം, 1. 87 കിലോഗ്രാം തൂക്കമുണ്ട്.

വളര്‍ച്ചയുടെ നിര്‍ണായകഘട്ടം തരണംചെയ്തു. രണ്ടാഴ്ചകൂടി നിരീക്ഷിച്ചശേഷം ആശുപത്രി വിടാനാകുമെന്ന് ക്രാഫ്റ്റ് ആശുപത്രി നവജാതശിശു വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ മജീദ് പറഞ്ഞു. ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ്, നാഷനല്‍ നിയോ നാറ്റോളജി ഫോറം ഓഫ് ഇന്ത്യ എന്നിവയുടെ കണക്കില്‍ ഇത്രയും ചെറിയ പ്രായത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ അധികം ജീവിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. 2012ല്‍ അമേരിക്കയില്‍ 22 ആഴ്ച പ്രായമുള്ള കുട്ടി ജനിച്ചതാണ് ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ പ്രായത്തിലെ ജനനം. എന്നാല്‍, കുട്ടി മരിച്ചു. 24 ആഴ്ചയും അഞ്ച് ദിവസവും പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങള്‍ ഒറ്റ പ്രസവത്തില്‍ മുംബൈയില്‍ 2013ല്‍ ജനിച്ചിരുന്നു. ക്രാഫ്റ്റ് ആശുപത്രിയിലെ ഇരട്ടകള്‍ 23 ആഴ്ചയും അഞ്ച് ദിവസവും ആയപ്പോഴാണ് ജനിച്ചത്. ഇത്തരം സാഹചര്യം നേരിടേണ്ടിവരുന്ന ദമ്പതികള്‍ പുലര്‍ത്തേണ്ട മനോധൈര്യം മാതാപിതാക്കളില്‍ പ്രകടമായെന്ന് ശിശുവിഭാഗം വിദഗ്ധന്‍ ഡോ. മുരളിരാജ് പറഞ്ഞു. കുട്ടികളുടെ പിതാവ് രാജീവും വാര്‍ത്താസമ്മേളനത്തിനത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.