ജിഷ വധം: പ്രതിയെ കാഞ്ചീപുര​െത്തത്തിച്ച് തെളിവെടുത്തു

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ കാഞ്ചീപുരത്തെ ശിങ്കാരിവാക്ക​െത്തത്തിച്ച് തെളിവെടുത്തു. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ വ്യാഴാഴ്ച വൈകുന്നേരം നാലരക്കു മുമ്പ് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൊലക്കുശേഷം നാട്ടിലേക്കും തുടര്‍ന്ന് ബംഗാളിലേക്കും മുങ്ങിയ പ്രതി പിന്നീട് തമിഴ്നാട്ടിലെ കാഞ്ചീപുരം ശിങ്കാരിവാക്കത്തത്തെുകയായിരുന്നു. അവിടെ കൊറിയന്‍ കാര്‍ കമ്പനിയുടെ പാര്‍ട്സ് നിര്‍മാണഫാക്ടറിയില്‍ ജോലിക്കുചേര്‍ന്ന സമയത്ത് താമസിച്ചിരുന്ന സ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഫാക്ടറി അധികൃതരില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍നിന്ന് പ്രതിയുമായി പുറപ്പെട്ട സംഘം ഉച്ചക്ക് മൂന്നോടെ കാഞ്ചീപുരത്തത്തെി. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എസ്. ശശിധരന്‍െറ നേതൃത്വത്തിലാണ് പ്രതിയെ കൊണ്ടുപോയത്. ശിങ്കാരിവാക്കത്തെ താമസസ്ഥലത്തേക്കാണ് ആദ്യം പോയത്. അരമണിക്കൂറിലേറെ ഇവിടെ തെളിവെടുത്തു. സന്ധ്യയോടെ അവിടെനിന്ന് തിരിച്ചു. ജിഷയുടെ വീട്ടിലും മറ്റും തെളിവെടുപ്പ് കഴിഞ്ഞതോടെ അന്വേഷണ നടപടികള്‍ മിക്കവാറും പൂര്‍ത്തിയായി. കസ്റ്റഡി നീട്ടിവാങ്ങാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. 

അതേസമയം, പ്രതിയുടെ സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം അടക്കം രണ്ടുപേരെ തേടി ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അസമിലത്തെി. കൊലപാതകത്തില്‍ സുഹൃത്ത് അനാറുല്‍ ഇസ്ലാമിന്‍െറയും മറ്റു സുഹൃത്തിന്‍െറയും പങ്ക് ഇനിയും വ്യക്തമാകാനുണ്ട്. പ്രതിയെ കൊലക്ക് പ്രേരിപ്പിച്ചത് അനാറാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കൊലപാതകശേഷം അനാറിനോടൊപ്പമാണ് അസമിലേക്ക് കടന്നതെന്നാണ് അമീര്‍ പൊലീസിന് നല്‍കിയ മൊഴി. സുഹൃത്തുക്കളെ കണ്ടത്തെിയാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. സുഹൃത്തുക്കള്‍ക്കായി അസമില്‍ മറ്റൊരു സംഘം നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍നിന്ന് അമീര്‍ ഒറ്റക്കാണ് കൊലചെയ്തത് എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍, അടിക്കടി ഇയാള്‍ മൊഴി മാറ്റുന്നതാണ് പൊലീസിന് തലവേദന.

 

Full View

ജിഷയെ കുറച്ചുകാലമായി പ്രതി നോട്ടമിട്ടിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ലൈംഗിക ചൂഷണമായിരുന്നു ലക്ഷ്യം. ഇതിനായി സമീപിച്ചപ്പോള്‍ ജിഷ ചെരിപ്പൂരി കരണത്തടിച്ചതാണ് പ്രകോപനം. പ്രതിയുടെ വസ്ത്രം കണ്ടെടുക്കാനുണ്ട്. ശേഖരിച്ച വിവിധ തെളിവുകളുടെ പിന്‍ബലത്തിലാണ് വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. ജിഷയുടെ വസ്ത്രത്തിലെ ഉമിനീരില്‍നിന്ന് കണ്ടെടുത്ത ഡി.എന്‍.എയും പ്രതി അമീറുല്‍ ഇസ്ലാമിന്‍െറതും ഒന്നാണെന്ന് വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഡി.എന്‍.എ സംബന്ധിച്ച ഒൗദ്യോഗിക പരിശോധനാഫലവും തെളിവായി ഹാജരാക്കണം. ഇതിനാണ് കോടതിയുടെ അനുമതിയോടെ ഡി.എന്‍.എ പരിശോധനക്ക് രക്തസാമ്പിള്‍ അയച്ചത്. പരിശോധനാ ഫലം രാജീവ്ഗാന്ധി സെന്‍ററില്‍നിന്ന് കോടതിയിലേക്ക് അയച്ചിട്ടുണ്ട്്. കൊലക്കുപയോഗിച്ച കത്തി ആദ്യ അന്വേഷണ സംഘം കണ്ടെടുത്ത് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഈ ഫലം കൂടി ലഭിക്കുന്നതോടെ പ്രോസിക്യൂഷന്‍ ഭാഗം ശക്തമാകും. അതേസമയം, പ്രതിയുടെ കസ്റ്റഡി നീട്ടാനുള്ള നീക്കത്തെ പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തേക്കുമെന്ന് സൂചനയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.