കാലാവധി നീട്ടല്‍: 300ലേറെ ലിസ്റ്റുകള്‍ക്ക് പ്രയോജനം

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള തീരുമാനം നിലവിലെ 300ലേറെ ലിസ്റ്റുകള്‍ക്ക്  പ്രയോജനം ചെയ്യും. സര്‍ക്കാറിന്‍െറ നിര്‍ദേശം അതേപടി കമീഷന്‍ അംഗീകരിച്ചെങ്കിലും ഒഴിവ് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ നിയമനം കിട്ടുകയുള്ളു. ജൂണ്‍ 30ന് കാലാവധി കഴിയുന്ന എല്ലാ ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടുന്നത്. ഡിസംബര്‍ 31 വരെ ഇവക്ക് കാലാവധിയുണ്ടാവും.
എല്ലാ അംഗങ്ങളുടെയും പിന്തുണയോടെയാണ് ഇക്കുറി ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. മുമ്പ് ലിസ്റ്റ് നീട്ടുന്നതിനെ ഇടതുപക്ഷത്തെ ചില അംഗങ്ങളെങ്കിലും എതിര്‍ത്തിരുന്നു. എസ്.ഐ കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ മലയാളം കോളജ് അധ്യാപക തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. നാലംഗങ്ങള്‍ ഇതില്‍ വിയോജനക്കുറിപ്പെഴുതി. ഇനി മുതല്‍ രണ്ട് പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ പുതിയ മാനദണ്ഡം തയാറാക്കാന്‍ റൂള്‍സ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. ആദ്യ പരീക്ഷക്കുശേഷം ഏകീകൃത സാധ്യതാ പട്ടികയും രണ്ടാമത്തെ പരീക്ഷക്കുശേഷം മുഖ്യപട്ടികയും ഉപപട്ടികയുമായി വേര്‍തിരിക്കുകയാണ് നിര്‍ദേശം. വനിതാ എസ്.ഐ നിയമനത്തിന് 700 പേരുടെ ചുരുക്കപ്പട്ടിക ഇറക്കും. 28 തസ്തികകളില്‍ പുതിയ വിജ്ഞാപനം പുറത്തിറക്കാനും കമീഷന്‍ തീരുമാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.