റാഗിങ്: ശില്‍പയുടെ കുടുംബം പൊലീസിനെ വെട്ടിച്ചുമുങ്ങി

കടുത്തുരുത്തി: ഗുല്‍ബര്‍ഗ റാഗിങ് കേസിലെ നാലാം പ്രതി ശില്‍പ സി. ജോസിന്‍െറ കുടുംബം ഒളിവില്‍. ശില്‍പയെ തേടി കര്‍ണാടക കലബുറഗി എസ്.പി ശശികുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണത്തെിയത്.
തിങ്കളാഴ്ച രാവിലെ കോതനല്ലൂര്‍ ചാമക്കാലയിലുള്ള വീട്ടിലത്തെിയെങ്കിലും വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍വാസികളോട് അന്വേഷിച്ചെങ്കിലും എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ല. തുടര്‍ന്ന് അയല്‍വാസികളില്‍നിന്ന് തന്നെ ഇവരുടെ അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഞായറാഴ്ച രാത്രിയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. രാത്രിതന്നെ വീട് കണ്ടത്തെിയെങ്കിലും വീട് അടഞ്ഞുകിടക്കുകയാണെന്നുറപ്പിച്ചു. മൂന്നു ദിവസമായി വീട് അടഞ്ഞു കിടക്കുകയാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. സമീപത്തെ ലോഡ്ജില്‍ താമസിച്ച പൊലീസ് പുലര്‍ച്ചെ ശില്‍പയുടെ വീട്ടിലത്തെി. കോഴിക്കോട്ടുനിന്നുള്ള കേരള പൊലീസും കര്‍ണാടക പൊലീസിനൊപ്പമുണ്ട്. ഇവര്‍ ശില്‍പയുടെ ഏതു ബന്ധുവിന്‍െറ വീട്ടിലേക്ക് പോയതെന്ന് വ്യക്തമായിട്ടില്ല. ഏതാനും ദിവസം കര്‍ണാടക പൊലീസ് കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അന്വേഷണം നടത്തുമെന്നും അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.