കണ്ണൂര്‍: കേരളത്തിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലെ ശിക്ഷാ തടവുകാരില്‍ 200 ഓളം പേര്‍ റമദാന്‍ വ്രതത്തില്‍. അതേസമയം, കണ്ണൂരില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നോമ്പുകാര്‍ക്ക് സെന്‍ട്രല്‍ ജയിലിലെ ആരാധനാ സൗകര്യം നിഷേധിച്ചതായി പരാതി.
എല്ലാ വര്‍ഷവും സെന്‍ട്രല്‍ ജയിലുകളില്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് പ്രത്യേകം സൗകര്യം നല്‍കാറുണ്ട്. ജയില്‍ ചട്ടമനുസരിച്ചുള്ള ഭക്ഷണത്തിന് പുറമെ നോമ്പ് മുറിക്കാനുള്ള പഴവര്‍ഗങ്ങളും തരിക്കഞ്ഞിയും കാരക്കയും പ്രത്യേകം ശേഖരിച്ച് നല്‍കിയാണ് മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും നോമ്പിന് സൗകര്യമൊരുക്കുന്നത്. പൂജപ്പുരയില്‍ 69ഉം വിയ്യൂരില്‍ 70ഉം കണ്ണൂരില്‍ 48ഉം ശിക്ഷാ തടവുകാര്‍ക്കാണ് പ്രത്യേകം സൗകര്യവും ബ്ളോക്കും ഒരുക്കി നോമ്പുതുറ നല്‍കിവരുന്നത്. കണ്ണൂര്‍ 10ാം ബ്ളോക്കിലുള്ള കൈവെട്ട്കേസിലെയും നാറാത്ത് കേസിലെയും പ്രതികളും നോമ്പനുഷ്ഠിക്കുന്നുണ്ട്. പക്ഷേ, ഇവര്‍ക്ക് അതത് ബ്ളോക്കില്‍ തന്നെയാണ് സൗകര്യം. അതേസമയം, റിമാന്‍ഡ് തടവുകാര്‍ പതിവായി എല്ലാ നേരവും ഉപയോഗിക്കാറുള്ള ജുമുഅ നമസ്കാര ഹാള്‍ ഇക്കുറി നോമ്പിന് ഉപയോഗിക്കുന്നത് നിഷേധിച്ചുവെന്നാണ് പരാതി. ഇവിടെ റമദാനില്‍ മറ്റ് നേരങ്ങളിലും നമസ്കാരം അനുവദിച്ചിരുന്നു. റിമാന്‍ഡ് തടവുകാരെ ശിക്ഷാ തടവുകാരോടൊപ്പം വിടാനാവില്ളെന്നത് കൊണ്ടാണ് ഈ തീരുമാനമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. വെള്ളിയാഴ്ച ജുമുഅക്ക് റിമാന്‍ഡ് തടവുകാര്‍ക്ക് ശിക്ഷാ തടവുകാരോടൊപ്പം അഞ്ചാം ബ്ളോക്കിലെ ‘പള്ളി’യില്‍ പ്രവേശമുണ്ട്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച ഉപയോഗിക്കുന്ന ‘മോസ്ക് ബ്ളോക്’ തന്നെയാണ് റമദാനില്‍ നമസ്കാരത്തിനും നല്‍കുന്നത്. അവിടെ നോമ്പനുഷ്ഠിക്കുന്ന എല്ലാവരെയും ഒരു ബ്ളോക്കിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാര്‍ക്ക് ഏഴാം ബ്ളോക്കിലാണ് നോമ്പിന്‍െറ സൗകര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.