Posted On
date_range Updated On
date_range ഇടുക്കിയിൽ രണ്ടര വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പെരുവന്താനം: ഇടുക്കി ജില്ലയിലെ പെരുവന്താനത്ത് രണ്ടര വയസുകാരിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുവന്താനം സ്വദേശി ജ്യോതിയുടെ മകൾ അനീറ്റയാണ് മരിച്ചത്.
മാതാവ് ജ്യോതിയെയും മറ്റൊരു മകൾ അനുമോളെയും ഗുരുതര നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജ്യോതിയെ വിഷം കഴിച്ച നിലയിലും അനുമോളെ തലക്കടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുറേനാളായി മാനസികാസ്വാസ്ഥ്യം കാണിച്ചിരുന്ന ജ്യോതി മക്കളുടെ തലക്കടിച്ചെന്നാണ് പ്രാഥമിക നിഗമനം. മകൾ അനീറ്റ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.