കൊച്ചി: ഏഴാം ശമ്പള കമീഷന്‍െറ പ്രതിലോമകരമായ ശിപാര്‍ശകള്‍ തള്ളിക്കളയണമെന്ന ആവശ്യം അംഗീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാറിന്‍െറ ജനാധിപത്യ വിരുദ്ധമായ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ട് ജൂലൈ 11 മുതല്‍ റെയില്‍വേ, പ്രതിരോധം, തപാല്‍, ആദായ നികുതി, അക്കൗണ്ടന്‍റ് ജനറല്‍, സിവില്‍ അക്കൗണ്ട്സ്, സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് തുടങ്ങിലയ കേന്ദ്ര മേഖലയിലെ മുഴുവന്‍ സംഘടനകളും ജൂലൈ 11ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. പണിമുടക്കിന്‍െറ ഭാഗമായി ഡല്‍ഹിയില്‍ ഒരുലക്ഷം ജീവനക്കാര്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും.
എറണാകുളത്ത് വെള്ളിയാഴ്ച വൈകീട്ട് 4.30ന് വെട്ടുകാട്ടില്‍ ജങ്ഷനില്‍നിന്ന് സൗത് റെയില്‍വേ സ്റ്റേഷനിലേക്ക് പ്രതിഷേധറാലി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.