തിരുവനന്തപുരം: ജീവനക്കാരിലെ അഴിമതിയും കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയും വെച്ചുപൊറുപ്പിക്കില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റില്‍ പഞ്ചിങ്ങും ജീവനക്കാരുടെ സീറ്റിലിരിക്കലും നിരീക്ഷണവിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍െറ 43ാം വാര്‍ഷികസമ്മേളനത്തിലാണ് മുഖ്യമന്ത്രി നയം വ്യക്തമാക്കിയത്.
ജോലി ചെയ്യാതിരിക്കുന്നത് അവകാശമായി കാണുന്നത് അംഗീകരിക്കില്ല. യാന്ത്രികതക്കപ്പുറം അര്‍ഥപൂര്‍ണമായ ഇടപെടലാണ് ജീവനക്കാരില്‍ നിന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സേവനാവകാശനിയമവും വിവരാവകാശവും സിവില്‍ സര്‍വിസിനെയും സര്‍ക്കാറിനെയും നിരീക്ഷിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഓര്‍മ വേണം. ഓരോ വകുപ്പിലും പൗരാവകാശരേഖ പ്രസിദ്ധപ്പെടുത്തി സേവനം ഉറപ്പാക്കണം. പരാതി സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം.
അഴിമതി തടയാന്‍ വകുപ്പുതലത്തില്‍ തന്നെയുള്ള വിജിലന്‍സ് വിഭാഗത്തിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഫയലുകള്‍ താമസിപ്പിക്കുന്നത് പരിഹരിക്കാന്‍ ബോധവത്കരണവും സ്വയംമാറലും പ്രധാനമാണ്. ഇ-ഗവേണന്‍സുള്ളതുകൊണ്ട് പഴയതുപോലെ ഫയലുകള്‍ പൂഴ്ത്തിവെക്കാന്‍ കഴിയില്ല. ജോലിഭാരം കുറഞ്ഞ തസ്തികയിലേക്ക് മാറാനുള്ള പ്രവണത ഉപേക്ഷിക്കണം. ലാഘവത്വമുള്ള വകുപ്പുകള്‍ കിട്ടുന്നതിനായി അധികാരത്തെയോ സ്വാധീനത്തെയോ ആരും ഉപയോഗിക്കേണ്ടതില്ല. കൃത്യമായ മാനദണ്ഡങ്ങളിലൂടെയേ സ്ഥലംമാറ്റം ഉണ്ടാകൂ. പ്രതികാരസമീപനം ഉണ്ടാകില്ല. ജീവനക്കാരെ അരക്ഷിതമാക്കുന്ന സ്ഥലംമാറ്റം നിയന്ത്രിക്കും.
സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് ജീവനക്കാരുടെ പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്താനും അര്‍ഹമായആനുകൂല്യങ്ങള്‍ നേടിയെടുക്കാനുമാണ്. ചെയ്യുന്ന ജോലിക്ക് കാലാനുസൃതമായ കൂലി എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. അത്രപോരെന്നെ അഭിപ്രായം പലര്‍ക്കും ഉണ്ടാകും.
കെ.എസ്.ഇ.എ പ്രസിഡന്‍റ് കെ.വി. സുധീര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സംസ്ഥാന സമിതി അംഗം കെ. വരദരാജന്‍, കെ.സി. ഹരികൃഷ്ണന്‍, ടി.എസ്. രഘുലാല്‍, കെ.കെ. ശശികുമാര്‍, എം.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.