Posted On
date_range Updated On
date_range പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടി
തിരുവനന്തപരും:പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 6 മാസം കൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കുളത്തില്‍ വീണ് മരിച്ച മലപ്പുറം, തിരൂര്‍, പുറത്തൂര്‍ ചെമ്പ്ര വീട്ടില്‍ സി. സുഭാഷിന്റെ മകന് അഭിഷേക് കൃഷ്ണ, മലപ്പുറം, മഞ്ചേരി, താണിപ്പാറ സലീനാ മന്‍സിലില്‍ മുഹമ്മദ് കുര്‍ബാന്റെ മകള്‍, കെ.പി ജാസ്മിന് എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചു.
കാഞ്ഞങ്ങാട്- കാസർകോട് സ്റ്റേറ്റ് ഹൈവേയില്‍ പള്ളിക്കരയില്‍ വച്ച് കാര്‍ മരത്തിലിടിച്ച് മരിച്ച ആറുപേരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്കാന് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.