ബംഗ്ലാദേശി പെണ്‍കുട്ടികളുടെ യാത്രാനുമതി രണ്ടാമതും അയച്ചു

കോഴിക്കോട്: ഏറെ വര്‍ഷങ്ങളായി ജന്മനാട്ടിലേക്കുള്ള മടക്കയാത്ര സ്വപ്നം കണ്ടിരുന്ന പെണ്‍കുട്ടികളില്‍ പ്രതീക്ഷയുടെ വെട്ടം തെളിച്ചുകൊണ്ട് ബംഗ്ളാദേശ് ഹൈകമീഷന്‍െറ നടപടി. ലൈംഗികപീഡനത്തിനിരയായി എട്ട് വര്‍ഷത്തോളമായി കോഴിക്കോട് വെള്ളിമാടുകുന്ന് മഹിളാമന്ദിരത്തില്‍ കഴിയുന്ന നാല് ബംഗ്ളാദേശി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്ക് മടങ്ങിപ്പോവുന്നതിവുള്ള യാത്രാനുമതി ഹൈകമീഷന്‍ വീണ്ടും അയച്ചു. 
ഇവരുടെ മോചനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ആം ഓഫ് ജോയ് എന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകര്‍ക്കാണ് യാത്രാനുമതി അയച്ചുകൊടുത്തത്. ജൂണ്‍ 14ന് അനുവദിച്ചിരിക്കുന്ന അനുമതിക്ക് മൂന്നുമാസമാണ് കാലാവധി. 

മുമ്പ് ജനുവരി 25ന്  പെണ്‍കുട്ടികളുടെ മടക്കയാത്രക്കുള്ള അനുമതി കേന്ദ്ര-സംസ്ഥാന ആഭ്യന്തര വകുപ്പുകള്‍ മുഖേന ബംഗ്ളാദേശ് ഹൈകമീഷന്‍ അയച്ചുകൊടുത്തിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളാല്‍ അനുമതി കോഴിക്കോടത്തെിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. ലൈംഗികപീഡനത്തിന് ഇരയായതിനാല്‍ തെളിവെടുപ്പും തുടരന്വേഷണവും നടക്കുന്നതിനാല്‍ ഇവരെ പറഞ്ഞയക്കാനാവില്ളെന്ന് ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസില്‍നിന്ന് വിശദീകരണം ലഭിച്ചു. ഒരു പെണ്‍കുട്ടിയെ ബംഗളൂരുവിലെ പൊലീസിന് മൊഴിയെടുക്കാന്‍ വേണ്ടിയും മറ്റ് മൂന്നുപേര്‍ക്ക് മലപ്പുറം കല്‍പ്പകഞ്ചേരിയിലും പൊന്നാനിയിലുമുള്ള കേസുകളിലും സാക്ഷിമൊഴി നല്‍കാനുണ്ടെന്നാണ് പെണ്‍കുട്ടികളെ പറഞ്ഞയക്കാതിരിക്കാന്‍ അധികൃതര്‍ ഉന്നയിക്കുന്ന വാദം. ഇതിനിടയില്‍ ഏപ്രില്‍ 24ന് അനുമതിയുടെ കാലാവധി അവസാനിക്കുകയും ചെയ്തു. 

പെണ്‍കുട്ടികളെ സ്വന്തം നാട്ടിലത്തെിച്ചാല്‍ കേസിനാവശ്യമായ നടപടികള്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമുള്‍പ്പെടെ ഒരുക്കുമെന്ന് ബംഗ്ളാദേശ് ഹൈകമീഷന്‍ ഒരാഴ്ച മുമ്പ് ഉറപ്പുനല്‍കിരുന്നു. ആം ഓഫ് ജോയ് മാനേജിങ് ട്രസ്്റ്റി ജി. അനൂപിന് ഹൈകമീഷന്‍െറ മിനിസ്്റ്റര്‍ കോണ്‍സുല്‍ മൊഷറഫ് ഹൊസൈന്‍ അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ബംഗ്ളാദേശിലെ ധാക്ക അഹ്സനിയ മിഷന്‍ (ഡി.എ.എം) എന്ന എന്‍.ജി.ഒയുടെ സഹകരണത്തോടെയാണ് ഹൈകമീഷന്‍ പെണ്‍കുട്ടികളുടെ സ്വദേശങ്ങളിലെ ജില്ലാ മജിസ്ട്രേറ്റിന്‍െറ അനുമതിക്കത്ത് സംഘടിപ്പിച്ചിട്ടുള്ളത്.  ഇതത്തേുടര്‍ന്ന് ആം ഓഫ് ജോയ് പ്രവര്‍ത്തകരും പുനര്‍ജനി അഭിഭാഷക സംഘടനയും കഴിഞ്ഞയാഴ്ച കോഴിക്കോട്ടുവെച്ച് മുഖ്യമന്ത്രിയെ കണ്ടിരുന്നു. പെണ്‍കുട്ടികളുടെ മോചനത്തിനുവേണ്ടി മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അനുകൂല നടപടി കാത്തിരിക്കുകയാണ് ഈ പെണ്‍കുട്ടികള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.