അനധികൃത പണപ്പിരിവ്: ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: അനധികൃതമായി പണം പിരിച്ചെന്ന പരാതിയില്‍ ആര്‍.ടി.എ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പരാതിയില്‍  ഒന്നാം എതിര്‍കക്ഷിയായി ഉള്‍പ്പെടുത്തിയിരുന്ന മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒഴിവാക്കിയാണ് കോടതിയുടെ  ഉത്തരവ്.
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്മെന്‍റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ നടത്തിയ അനധികൃത പിരിവ് ചോദ്യം ചെയ്ത് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സന്‍ പടമാടന്‍ സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജലന്‍സ് കോടതി സ്പെഷല്‍ ജഡ്ജി സി. ജയചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ അനുമതിയോടെയായിരുന്നു പണപ്പിരിവെന്ന് ആരോപിച്ചാണ് ഹരജി നല്‍കിയത്. പണപ്പിരിവിന് മന്ത്രി നിര്‍ദേശം നല്‍കിയതിനുള്ള തെളിവുകളില്ളെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒഴിവാക്കി അസോസിയേഷന്‍ ഭാരവാഹികളായ സത്യന്‍, ശരത്ചന്ദ്രന്‍, ജെബി ഐ. ചെറിയാന്‍, പി.പി. രാജന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
മുന്‍മന്ത്രിയുടെ നിര്‍ദേശാനുസരണം അസോസിയേഷന്‍ ഭാരവാഹികള്‍ രസീത് അച്ചടിച്ച് വാഹന ഡീലര്‍മാരില്‍ നിന്നും ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു എന്നായിരുന്നു ഹരജിയില്‍ കാണിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.