സുല്‍ത്താന്‍ ബത്തേരി: വടക്കനാട് പള്ളിവയലില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടുകൂടിയാണ് കടുവ കുടുങ്ങിയത്. എട്ട് വയസ്സുള്ള പെണ്‍കടുവയാണിത്. കടുവയെ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിലത്തെിച്ചു. വയറിനും മുലക്കണ്ണിന്നും ആഴത്തിലുള്ള മുറിവേറ്റ കടുവക്ക് വൈല്‍ഡ് ലൈഫ് സര്‍ജന്‍ ഡോ. ജിജിമോന്‍െറ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നല്‍കി. വയറിന് പരിക്കേറ്റതിനാല്‍ മയക്കിയതിന് ശേഷമേ തുടര്‍ചികിത്സ നല്‍കാന്‍ സാധിക്കൂ. ഇതിനായി കടുവയെ തിരുവനന്തപുരത്തെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് കടുവയെ നാട്ടുകാര്‍ പള്ളിവയലില്‍ പാതയോരത്ത് കണ്ടത്.വനപാലകര്‍ എത്തിയപ്പോഴേക്കും കടുവ സമീപത്തെ കാപ്പിത്തോട്ടത്തില്‍ കയറി. തുടര്‍ന്ന് വനംവകുപ്പ് ഇരയെ കെട്ടി കൂട് സ്ഥാപിക്കുകയായിരുന്നു. ചീഫ് ഫോറസ്റ്റര്‍ ഓഫ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായ അജിത് കെ. രാമന്‍, കൃഷ്ണദാസ്, ഹീരലാല്‍, എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പിടികൂടുന്നതിനും മറ്റും നേതൃത്വം നല്‍കിയത്. ഒരു വര്‍ഷത്തിനിടെ വയനാട്ടില്‍നിന്ന് പിടികൂടുന്ന നാലാമത്തെ കടുവയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.