വഴിത്തിരിവായത് കൂട്ടുകാര്‍ ചെരിപ്പ് തിരിച്ചറിഞ്ഞത്

കൊച്ചി: അന്വേഷണത്തിന് വഴിത്തിരിവായത് പ്രതിയുടെ ചെരിപ്പും ഇതരസംസ്ഥാന തൊഴിലാളിക്യാമ്പില്‍ നടത്തിയ രഹസ്യാന്വേഷണവും. ജിഷയുടെ വീടിന്‍െറ പരിസരത്തുനിന്ന് ലഭിച്ച ചെരിപ്പ് പ്രതിയുടേതാണെന്ന് ഇയാളുടെ കൂട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ അറസ്റ്റിലേക്കുള്ള വഴികള്‍ എളുപ്പമായി. ചെരിപ്പില്‍ പതിഞ്ഞ രക്തക്കറ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതില്‍ ജിഷയുടെ രക്തകോശം കണ്ടത്തെുകയും ചെയ്തിരുന്നു.
എ.ഡി.ജി.പി കെ. പത്മകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ചെരിപ്പ് കണ്ടത്തെിയത്. അതില്‍ സിമന്‍റ് കട്ടപിടിച്ച് കിടന്നിരുന്നതിനാല്‍ ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, ചെരിപ്പിലെ രക്തക്കറ ആദ്യസംഘം കണ്ടത്തെിയിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. സംഭവദിവസം പെരുമ്പാവൂര്‍ ഭാഗത്തെ മൊബൈല്‍ ടവറിന് കീഴിലെ നമ്പറുകളുടെ ഉടമകളില്‍ സ്ഥലംവിട്ടവരെക്കുറിച്ചായിരുന്നു അന്വേഷണം. അതിന്‍െറ തുടര്‍ച്ചയായി തൊഴിലാളിക്യാമ്പുകളില്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ സംഭവത്തിന്‍െറ പിറ്റേന്ന് പ്രതി മുങ്ങിയതായി സ്ഥിരീകരിച്ചു. ജിഷയുടെ രക്തകോശം കണ്ട ചെരിപ്പ് ആരുടേതെന്ന് കൂട്ടുകാര്‍ തിരിച്ചറിയുകകൂടി ചെയ്തതോടെ പ്രതി അമീറുല്‍ ഇസ്ലാം തന്നെയാണെന്ന് വ്യക്തമായി. അതിനിടെ ഇയാള്‍ കൂട്ടുകാരില്‍ ചിലരെ തമിഴ്നാട്ടില്‍നിന്ന് വിളിക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.