Posted On
date_range Updated On
date_range മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യു.ഡി.എഫ് ഉപവാസം നാളെ
തൊടുപുഴ: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച വണ്ടിപ്പെരിയാര്‍ ടൗണില്‍ ഏകദിന ഉപവാസം നടത്തും. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപവാസം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, റോയി കെ. പൗലോസ്, അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകന്‍, അഡ്വ. അലക്സ് കോഴിമല, കെ.എം.എ. ഷുക്കൂര്‍, എം.ജെ. ജേക്കബ്, എം.ടി. തോമസ്, പി.പി. സുലൈമാന്‍ റാവുത്തര്‍, ജി. ബേബി, സിറിയക് തോമസ്, അബ്ദുല്‍ സമദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യ പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.