തിരുവനന്തപുരം: അഞ്ചു വർഷത്തിലൊരിക്കൽ സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടത്തണമെന്നാണ് എൽ.ഡി.എഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 10 വർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം നടത്തണമെന്ന പരിഷ്കരണ കമീഷൻ നിർദേശത്തോട് യോജിപ്പില്ല. ജീവനക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർവീസ് സംഘടനകളുടെ യോഗം ഉടൻ വിളിക്കുമെന്നും പിണറായി പറഞ്ഞു.
സർക്കാറിന് ഉദ്യോഗസ്ഥ സൗഹൃദ സമീപനമാണ്. ഭരണതലത്തിൽ അഴിമതി ഇല്ലാതാക്കാൻ ശക്തമായ നടപടി സ്വീകരിക്കും. സർവീസ് മേഖലയിലെ പ്രശ്നങ്ങളോട് ജനങ്ങൾക്ക് വലിയ മതിപ്പില്ല. ഈ സാഹചര്യം ഒഴിവാക്കാനുള്ള ഇടപെടൽ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും പിണറായി ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനത്തിന്‍റെ സമാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.