തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന വൈദ്യുത പദ്ധതികള്‍ ജനങ്ങള്‍ക്ക് ദ്രോഹമാകാത്തവിധം എങ്ങനെ നടപ്പാക്കാമെന്ന് ആലോചിക്കണമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൈദ്യുതി വിതരണ മേഖലയില്‍ അടിമുടി മാറ്റം വേണം. ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ഉപഭോക്താക്കളോട് നിറവേറ്റേണ്ട കടമകള്‍ ഏറ്റെടുക്കണമെന്നും കടകംപള്ളി പറഞ്ഞു.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിനടപ്പാക്കൂവെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ചെറുതും വലുതുമായ മുഴുവന്‍ പദ്ധതികളും നടപ്പിലാക്കുമെന്നും എന്നാല്‍ അതിനുമുമ്പ് വിശദമായ പരിസ്ഥിതിയാഘാത പഠനങ്ങള്‍ നടത്തുകയും ജനങ്ങളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.