സ്കൂളുകള്‍ ഏറ്റെടുക്കല്‍: സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

തിരുവനന്തപുരം: അടച്ചുപൂട്ടിയ മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കല്‍ നടപടിയുടെ മുന്നോടിയായി സര്‍ക്കാര്‍ വെള്ളിയാഴ്ച ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന കാര്യം ഇതില്‍ വ്യക്തമാക്കും. പ്രശ്നത്തില്‍ സുപ്രീംകോടതിവിധിക്ക് വിധേയമായി തുടര്‍നടപടികളുണ്ടാവും.

അടച്ചുപൂട്ടിയെങ്കിലും മലാപ്പറമ്പ് സ്കൂള്‍ കോമ്പൗണ്ടിലെ കെട്ടിടങ്ങള്‍ക്ക് ക്ഷതം വരുത്തുന്നത് തടയണമെന്നും പൊതു ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടങ്ങളെന്നും കോടതിയെ അറിയിക്കും. നേരത്തേ മാനേജര്‍ സ്കൂള്‍ കെട്ടിടം പൊളിച്ച സാഹചര്യത്തില്‍ കൂടിയാണ് പുതിയ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്.

അതേസമയം, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് നിര്‍ദേശം നല്‍കി. പഠിക്കുന്ന കുട്ടികള്‍, അധ്യാപകരുടെ എണ്ണം, ആസ്തി വിവരം എന്നിവയടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്ക് സമര്‍പ്പിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.