പാലക്കാട് ബന്ധുക്കളായ പെൺകുട്ടികൾ തൂങ്ങിമരിച്ചു

പാലക്കാട്: സഹോദരികളുടെ മക്കളായ രണ്ടു പെൺകുട്ടികളെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒലവക്കോട് ആലങ്കോട് സ്വദേശികളായ അനുപ്രിയ(19), നിമ(20) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരികളായ മാലതി, ഗീത എന്നിവരുടെ മക്കളാണ് മരിച്ച പെൺകുട്ടികൾ. ഇന്ന് രാവിലെ ആറുമണിയോടെ ആലങ്കോട്ടെ മുത്തശ്ശിയുടെ വീട്ടിലാണ് സംഭവം.

പ്രസുൽരാജിന്‍റേറയും മാലതിയുടേയും മകളാണ് അനുപ്രിയ. വിവാഹിതയായ നിമയുടെ ഭർത്താവ് ജയപ്രകാശ് ഗൾഫിലാണ്. പിതാവ് സുന്ദരൻ. ബ്യൂട്ടീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ഇരുവരും ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം കുടുംബാംഗങ്ങളെ കാണിക്കരുതെന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. ടൗൺ നോർത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.